മരം ..... മുരുകേശൻ.എം.കെ
മരം ഓരോ വഴിയും അടയാളപ്പെടുത്തി തന്നത് മരങ്ങളായിരുന്നു. ഞാൻ തണൽമാത്രം തേടി. ഇളങ്കാറ്റുകൊണ്ടു കുളിരെന്താണെന്ന് അടർത്തിയിട്ടു തന്നത് മരങ്ങൾ പൊഴിച്ചുതന്ന ചിലതിൽ നിന്നാണ്. മഴ മാഞ്ഞെങ്കിലും ഇറുകിപ്പിടിച്ചു ചേർന്നു പോകാൻ മരം പെയ്തുതരുമായിരുന്നു. ഓരോ വഴിയും ഓരോ മണമായി വേറിട്ടുനിന്നത് മരങ്ങളോടൊപ്പമായിരുന്നു. ഓരോ വഴിയിലും ഓരോ കാലങ്ങൾ വരച്ചു ചേർത്തത് മരങ്ങളായിരുന്നു. ഇലകൾ പൊഴിഞ്ഞത്, തളിരു പടർത്തിയത്, മഴവില്ലു വിടർത്തിയത്, തേന്മണം പരത്തിയത്. ഒരോ മരവും ഓരോ വഴികളിലും ഓരോരോകാലൊച്ചയും കാത്തുകാത്തിരിപ്പാണ് ഒരു കുഞ്ഞു തെന്നലായ് ഓരോ തുള്ളിജീവനിലും അമൃത ഹർഷങ്ങൾ നിറപ്പതുണ്ട് ഓരോ മരവും ആത്മാവിൽ ഓരോ മരങ്ങളും ആകാശത്തിനപ്പുറത്തേക്ക് വളർന്നു ചെന്നതാണ്. ചെറു ചില്ലകൾ പെറുക്കിയെടുത്ത് വേലികൾ വകഞ്ഞുവച്ച് തണലു സ്വന്തമാക്കാൻ ഞാൻ. ഓരോ വഴിയും അടയാളപ്പെടുത്തുന്ന ഓർമ്മകളുടെ മുഖമാണ് മരം...
Comments
Post a Comment